30 Sept 2009

പ്രണയം ഒരോര്‍മ്മ

ഹൃദയത്തിന്‍ താളുകളില്‍ സൂക്ഷിച്ച
ഒരു മയില്‍പീലിപോലെ
മനസ്സിന്റെ മണിവേണുവില്‍ കാറ്റ്-
തഴുകിയുണര്‍ത്തിയ
മധുര ഗീതം പോലെ
ഓര്‍മ്മതന്‍ പൂങ്കാവനങ്ങളില്‍
എന്റെ കൈ പിടിച്ചെന്റെ തോളോടുരുമ്മി
-യെന്‍ മാറില്‍ തലചായ്ച്ചു കഥകള്‍ പറഞ്ഞും
കളിവാക്ക് ചൊല്ലിയും കവിതകള്‍ മൂളിയും
ദാഹനീര്‍ കേഴുമെന്‍ ആത്മാവിലനുരാഗ -
തേന്‍ കണം തൂകി നീ
ഇന്നുമെന്‍ അരികിലുണ്ടെങ്കില്‍.........

അറിയുന്നു ഞാനിന്നു പ്രണയത്തെ(?)

ഒരു പനീര്പൂവില്‍നിന്നുടലാര്‍ന്ന പ്രണയത്തെ
നിറമേകി മണമേകി മധുരം പുരട്ടി നീ
ഒരുപാടെനിക്കന്നു നല്‍കി
പിന്നെ ഇടവഴിയിലോടുവില്‍ നിന്‍
വാക്കുകള്‍ കേട്ടു ഞാന്‍
ശരശയ്യയില്‍ വീണുറങ്ങി

പ്രണയത്തിനെക്കാള്‍ പ്രിയങ്കരമാണിന്നു
മധുരം കനയ്ക്കുന്ന വിരഹ ദുഖം

എന്നെ വീര്‍പ്പുമുട്ടിച്ചൊരാ പോയകാലങ്ങളെ
തുടലിട്ടു പൂട്ടിയെന്‍ കനവിന്റെ തടവറയില്‍
അന്ധകാരത്തില്‍ തളയ്ക്കുവാന്‍
എന്നെ താങ്ങിനിന്നോരാ മധുര വികാരത്തെ -
അറിയുന്നു ഞാനിന്നു വിരഹത്തെ
കളയില്ല ഞാനെന്റെ മധുരനൊമ്പരങ്ങളെ
മൌനത്തിന്‍ മണിഗോപുര സൌധത്തില്‍
വച്ചു‌ പൂജിച്ചിടാന്‍
ഓര്‍മ്മയില്‍ സൂക്ഷിക്കുമെന്നും

കുത്തിനോവിക്കാന്‍ മുതിര്‍ന്നാലും
മനം വേദന കൊണ്ടു പിടഞ്ഞാലും
കരള്‍ നീറിപ്പുകഞ്ഞങ്ങെരിഞ്ഞാലും
വെറുക്കില്ല ഞാന്‍ നിന്നെ ശപിക്കയും ഇല്ല

പറയില്ല ഞാനെന്റെ കദനഭാരത്തെ

ഇഷ്ടപ്പെടുന്നില്ല ഇന്നെന്റെ ദുഃഖങ്ങള്‍
മറ്റൊരാള്‍ക്കായി പകുത്തുനല്കീടുവാന്‍
എന്റെ ദുഃഖങ്ങള്‍ എന്നില്‍ മുളച്ചവ
എന്നില്‍ തളിര്ത്തവ
എന്നില്‍ വേരിറക്കി വട-
വൃക്ഷമായ്‌ വളര്ന്നവ
എന്റെ ദേഹത്തിനൊപ്പം
എരിഞ്ഞടങ്ങേണ്ടുന്നവ
അറിയാതിരിക്കട്ടെ മറ്റാരുമിക്കഥ
പറയാന്‍ മുതിരില്ലൊരിക്കലും ഞാനും
ഒരു പക്ഷേ ഞാന്‍ കരഞ്ഞുപോയേക്കാം

5 comments:

  1. താങ്കളുടെ കമന്റിനു നന്ദി
    തീര്‍ച്ചയായും.............
    പരസ്പര വിമര്‍ശനങ്ങള്‍ നല്ല രചനകള്‍ക്ക് കാതലാകും,...

    ReplyDelete
  2. നല്ല കവിത ആയിട്ടുണ്ട്ട്ടോ....
    ഇനിയും എഴുതണം

    ReplyDelete
  3. കവിത നന്നായി....
    പിന്നെ ഞാനും ഒരു നാട്ടികകാരന്‍ ആണ്.

    ReplyDelete
  4. മനസ്സില്‍ കിളിര്‍ത്തതെല്ലാം ഒരുതുണ്ടുകടലാസ്സില്‍ കുറിച്ചിടുക കവ്യലഹരികള്‍ തേടുന്നവര്‍ക്കു നിന്‍റെ നിഴല്‍ ഒരു തണലാകട്ടെ....!!!!! ഇഷ്ട്ടമായി ഒരുപാടു ഒരുപാട്......!!!! ഇനിയും എഴുതുക !!!

    ReplyDelete